രജിസ്ട്രേഷന്‍ സമയത്ത് ജനന തിയതിയും ഐഡി നമ്പറും ആഭ്യന്തര മന്ത്രാലയത്തില്‍ രേഖപ്പെടുത്തിയത് പോലെ തന്നെ നല്‍കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
സൗദിക്കകത്ത് നിന്നും ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 4 ലക്ഷം കവിഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം അല്‍ സഈദ് അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ ഇതില്‍ ഒന്നര ലക്ഷം പേര്‍ക്ക് മാത്രമേ ഹജ്ജിന് അനുമതി നല്‍കുകയുള്ളൂ. ജൂണ് മൂന്ന് മുതലാണ് ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചത്.
ജൂണ് 11 ന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയ പരിധി അവസാനിക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും, ജൂണ് 12 വരെ നീട്ടിയതായാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
Tags:
INTERNATIONAL
