Trending

സൗജന്യ കണ്ണ് പരിശോധന


കൊടിയത്തൂർ: കോംട്രസറ്റും എംഐസിടിയും വ്യാപാരിവ്യവസായി കൊടിയത്തൂർ യൂണിറ്റും ചേർന്ന് സാജന്യ കണ്ണ് പരിശോധന നടത്താൻ തീരുമാനിച്ചു.




 കൊടിയത്തൂർ വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ യൂണിറ്റ് സിക്രട്ടറി ടി.കെ അനീഫ ദിൽബാബ് സ്വാഗതം പറയുകയും അധ്യക്ഷ സ്ഥാനംയൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി നിർവഹിക്കുകയും യോഗത്തിന്റെ ഉദ്ഘാടനം എം ഐ സിടി ഡയറക്ടർ നിസാർ കൊളായി നിർവ്വഹിക്കുകയും ചെയ്തു .കണ്ണ് പരിശോധനയിൽ കണ്ണട ആവശ്യമുള്ള നിർധരക്ക് കണ്ണട ഫ്രീ ആയി നൽകാനും സർജറി ആവശ്യമുള്ളവർക്ക് സൗജന്യ സർജറി നൽകാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ എക്സികുട്ടിവ് അംഗങ്ങൾആയ അബ്ദുസമദ് കണ്ണാട്ടിൽ,സി.പി മുഹമ്മദ്,ഉബൈദ് യൂണിവേഴ്സൽ,യൂത്ത് വിംഗ് ,സെക്രട്ടറി കെ ബാസിത്ത് എന്നിവർ സംസാരിച്ചു .പി.പി ഫൈസൽ നന്ദിയും പറഞ്ഞു

Previous Post Next Post
Italian Trulli
Italian Trulli