Trending

നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാമതായി കേരളം, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്


ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലും ആരോഗ്യ മേഖലയില്‍ ഒന്നാം സ്ഥാനം കേരളത്തിന് തന്നെ.

ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതിആയോഗിന്റെ ആരോഗ്യ സൂചികയിലാണ് കേരളത്തിന്റെ ഈ നേട്ടം.
2019-20 വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയില്‍ നടത്തിയ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സൂചികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ പട്ടിക പ്രകാരം തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. തെലങ്കാനയും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. എന്നാല്‍ ആരോഗ്യ മേഖല ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനവും ഉത്തര്‍പ്രദേശാണെന്ന് പട്ടിക സൂചിപ്പിക്കുന്നു
Previous Post Next Post
Italian Trulli
Italian Trulli