തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വീടുകയറി മറുപടി പറയാന്‍ സി പി എം. ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി.
വികസന പദ്ധതികളെ അട്ടിമറിക്കാന്‍ യു ഡി എഫ്- ബി ജെ പി- ജമാഅത്തെ കൂട്ടുകെട്ടുണ്ടെന്ന് സി പി എം ആരോപിക്കുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകില്ലെന്നാണ് സി പി എമ്മിന്റെ വാദം. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ സമ്ബൂര്‍ണ ഹരിത പദ്ധതിയാണ്. കൃഷി ഭൂമിയെ ബാധിക്കില്ല. സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ലഘുലേഖയില്‍ പറയുന്നു.
Tags:
KERALA
