Trending

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഒഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ കേന്ദ്രം; നടുക്കം രേഖപ്പെടുത്തി മമത

ന്യൂഡല്‍ഹി: മദര്‍ തെരേസ രൂപീകരിച്ച മിഷനറീസ് ഒഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഗുജറാത്തിലെ ഒരു ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിനായി മിഷനറീസ് ഒഫ് ചാരിറ്റി നിര്‍ബന്ധിക്കുന്നത് സംബന്ധിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ക്രിസ്തുമസില്‍ ഇത്തരമൊരു വാര്‍ത്ത കേട്ടത് ‌ഞെട്ടല്‍ ഉളവാക്കിയെന്നും നിയമം നടപ്പിലാക്കേണ്ടത് അനിവാര്യമാണെങ്കിലും മനുഷ്യത്വപരമായ കാര്യങ്ങളില്‍ തടസമുണ്ടാകരുതെന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ 22,000 രോഗികളെയും ജീവനക്കാരെയും പട്ടിണിയിലാക്കിയെന്നും മമത ആരോപിച്ചു.

അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. മിഷനറീസ് ഒഫ് ചാരിറ്റി ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
Previous Post Next Post
Italian Trulli
Italian Trulli