Trending

സാഹിത്യ സമാജത്തിന് തുടക്കമായി


സൗത്ത് കൊടിയത്തൂർ ഹിമയത്തുദ്ധീൻ സലഫി സെക്കന്ററി മദ്രസ്സയിൽ സാഹിത്യ സമാജത്തിന് തുടക്കമായി.മദ്രസ്സ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും അറബി ഭാഷാ ദിനത്തിൽ നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാന ദാനവും നൽകി.

ഖാദിമുൽ ഇസ്‌ലാം സംഘo ജനറൽ സെക്രട്ടറി പി.സൈനുൽ ആബിദീൻ സുല്ലമി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ പി.അബ്ദുറഹിമാൻ സലഫി അധ്യക്ഷനായിരുന്നു.പി.ടി.എ.പ്രസിഡന്റ്‌ സി.പി.സൈഫുദ്ധീൻ സമ്മാനങ്ങൾ വിതരണം ചെയ്തു.എം.പി.ടി.എ പ്രസിഡന്റ്‌ ബി.ഷെറീന ടീച്ചർ സർട്ടിഫിക്കറ്റുകൾ നൽകി.എ.പി.സുബൈദ,പി.സി.അബ്ദുറഹിമാൻ,തസ്‌നി ബാനു.കെ.സി, നിഹ് ല പി,കാരാട്ട് മുഹമ്മദ്,പി.ഹബീബുറഹ്മാൻ,നബ തഹ്‌സിൻ എന്നിവർ പ്രസംഗിച്ചു.

സാഹിത്യ സമാജം കൺവീനർമാരായി നിഷാൻ റഹ്‌മാൻ പി.വി,ഹെന്ന ഷെറിൻ.ഇ,ഫാരിസ് ബക്കർ.പി.സി എന്നിവരെ തെരഞ്ഞെടുത്തു.

Previous Post Next Post
Italian Trulli
Italian Trulli