എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ല.
സംസ്ഥാനങ്ങളുടെ പക്കൽ മതിയായ മരുന്ന് ശേഖരം ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
ഗോവ ജാഗ്രതാ നിർദ്ദേശങ്ങൾ വ്യക്തിഗത തലത്തിൽ പാലിക്കണം.
ലോകത്തിലെ വിപുലമായ വാക്സിനേഷൻ ഇന്ത്യ നടപ്പാക്കി.
മൂക്കിൽ ഒഴിക്കുന്ന വാക്സിനും ഡിഎൻഎ വാക്സിനും ഉടൻ ലഭ്യമാകും
90 ലക്ഷം ഐസിയു, നോൺ ഐസിയു ബെഡ്ഡുകൾ ലഭ്യമാണ്.
18 ലക്ഷം ഐസൊലേഷൻ ബെഡുകൾ ലഭ്യമാണ്.
രാജ്യം 141 കോടി വാക്സിനേഷൻ പൂർത്തിയാക്കി.
അർഹരായവരിൽ 61 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ ലഭിച്ചു.
90 ശതമാനം പേർക്ക് ഒരു ഡോസ് എങ്കിലും ലഭിച്ചു.
കൗമാരക്കാരായവർക്ക് ജനുവരി മൂന്ന് മുതൽ വാക്സിൻ ലഭ്യമാക്കും.
ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും.
മുൻകരുതൽ ഡോസ് എന്ന നിലയിൽ ആണിത്.
60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാം ഡോസ് നൽകും.
മറ്റു രോഗങ്ങളുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മൂന്നാം ഡോസ് നൽകുമെന്നും പ്രധാന മന്ത്രി.
Tags:
INDIA
