ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തടയിട്ട് ലെസ്റ്റർ സിറ്റി.ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെസ്റ്റർ ലിവർപൂളിനെ തോൽപ്പിച്ചത്.
കളിയുടെ 59ആം മിനുട്ടിൽ പകരക്കാരനായി എത്തിയ ലൂക്ക്മാനാണ് ലെസ്റ്ററിന്റെ വിജയ ഗോൾ സ്കോർ ചെയ്തത്.സൂപ്പർ താരം സലാ പെനാൽറ്റി പാഴാക്കിയത് ലിവർപൂളിന് തിരിച്ചടിയായി മാറി.മത്സരത്തിന്റെ മുഴുവൻ ആധിപത്യo ലിവർപൂളിന് ആയിരുന്നിട്ടും ഗോളൊന്നും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.
പട്ടികയിൽ 41 പോയിന്റുള്ള ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിക്ക് താഴെ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നു
Tags:
SPORTS
