സിപിഐഎമ്മിന് ജമാ അത്തെ ഫോബിയയെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എംഐ അബ്ദുൾ അസീസ്. തങ്ങളെ എതിർക്കുന്നവരിലെല്ലാം ജമാ അത്തിന്റെ ആത്മാവിനെ കാണുന്ന അവസ്ഥയിലാണ് സിപിഐഎം. തങ്ങളെ പിന്തുണക്കാതായതോടെ ജമാ അത്തെ ഇസ്ലാമിയിൽ വർഗീയത കാണുകയാണ് സിപിഐഎം. ജമാ അത്ത് വിമർശനം ജമാ അത്ത് ഫോബിയയിലേക്കാണ് വഴിമാറുന്നതെന്നും എംഐ അബ്ദുൾ അസീസ് പറഞ്ഞു.
2022 ൽ മെയിൽ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രഖ്യാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 മെയ് 21,22 തിയ്യതികളിൽ എറണാകുളത്താണ് സംസ്ഥാന സമ്മേളനം. വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം-വിമോചനത്തിന്റെ പാരമ്പര്യം എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ലാമിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ഭീതി ഉപയോഗപ്പെടുത്തുകയാണ് നിലവില്‍ മത വർഗീയ സംഘടനകള്‍ ചെയ്യുന്നതെന്ന് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു,
Tags:
KERALA
