Trending

ബ്രൗണിന്റെ ഹാട്രിക്കിൽ മുംബൈയിയെ തളച്ചു നോർത്തീസ്റ്റ്‌


ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റ പരാജയത്തിൽ നിന്ന് കരകയറാൻ നോർത്തീസ്റ്റിന് എതിരെ ഇറങ്ങിയ മുംബൈ സിറ്റിക്ക് നിരാശ. ഇന്ന് നടന്ന മത്സരത്തിൽ  നോർത്തീസ്റ്റ് 3-3 എന്ന സ്കോറിനാണ് മുംബൈയെ സമനിലയിൽ തളച്ചത് .ഒരു ഘട്ടത്തിൽ 3-1 നിലയിൽ മുന്നിലായിരുന്ന മുംബൈയെ ദെഷോൺ ബ്രൗണിന്റെ മികവിലാണ് നോർത്തീസ്റ്റ് പൂട്ടിയത് 

മുംബൈയിക്ക് വേണ്ടി ഇഗോർ ആംഗുലോ ഇരട്ട ഗോളുമായി തിളങ്ങി.ബിബിൻ സിംഗ് മുംബൈ സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടി.28,55,80 മിനുട്ടുകളിൽ ആയിരുന്നു നോർത്തീസ്റ്റ്‌നു വേണ്ടി ബ്രൗൺ ഹാട്രിക്ക് തികച്ചത്.ഈ ഐ എസ് എൽ സീസണിലെ രണ്ടാം ഹാട്രിക്കാണിത്.

എട്ട് മത്സരങ്ങളിൽ 16 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ ഒന്നാമത് തന്നെ തുടരുന്നു.ഒമ്പത് മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി നോർത്തീസ്റ്റ് ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു

Previous Post Next Post
Italian Trulli
Italian Trulli