റിയല്‍മിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ഇതാ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു .റിയല്‍മിയുടെ ബുക്ക് സ്ലിം മോഡലുകളാണ് ആണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകള്‍ നല്കികൊണ്ടുതന്നെയാണ് ഈ ലാപ്‌ടോപ്പുകള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .അതില്‍ ഏറ്റവും ആദ്യം തന്നെ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .2K ഡിസ്‌പ്ലേയിലാണ് ഈ ലാപ്‌ടോപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .പ്രധാന സവിശേഷതകള്‍ നോക്കാം .
Realme Book Slim
ഡിസ്‌പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ 14 ഇഞ്ചിന്റെ IPS 2K ഡിസ്‌പ്ലേയിലാണ് ഈ ലാപ്‌ടോപ്പുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2,160x1,440 പിക്സല്‍ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ 11th Gen Intel Core i5-1135G7 CPU പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .
ഗെയിമിങ്ങിനും അനിയോജ്യമായ ഒരു ലാപ്ടോപ്പ് കൂടിയാണിത് .Intel Iris Xe ഗ്രാഫിക്സ് സപ്പോര്‍ട്ട് ഈ മോഡലുകള്‍ക്ക് ലഭിക്കുന്നതാണ് .മറ്റു ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ ലാപ്‌ടോപ്പുകള്‍ 8 ജിബിയുടെ LPDDR4x റാം കൂടാതെ 512GBയുടെ സ്റ്റോറേജിലും വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു .
Wi-Fi 6, Bluetooth,കൂടാതെ ഒരു USB 3.2 Gen 2 Type-C പോര്‍ട്ട് ,ഒരു USB-A 3.1 Gen 1 പോര്‍ട്ട് , തണ്ടര്‍ ബോള്‍ട്ട് 4 പോര്‍ട്ട് എന്നിവ മറ്റു സവിശേഷതകളാണ് .54Whബാറ്ററി ലൈഫും ഈ ലാപ്‌ടോപ്പുകള്‍ കാഴ്ചവെക്കുന്നുണ്ട് .11 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്ബനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കില്‍ 46,999 രൂപയാണ് വില വരുന്നത് .
