Trending

കുരുന്നുകൾക്ക് വ്യാപാരികളുടെ കൈത്താങ്ങ്.

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ വിവിധ യൂണിറ്റുകളിലെ വ്യാപാരികളിൽ നിന്ന് എസ് എം എ രോഗം ബാധിച്ച മൂന്നു കുട്ടികൾക്കായി സമാഹരിച്ച തുക കൈമാറി. 

നവംബർ 21 ശനിയാഴ്ച ഒറ്റ ദിവസം കൊണ്ട് സമാഹരിച്ച അൻപത്തി ഒമ്പത് ലക്ഷത്തി അഞ്ഞൂറ്റി അഞ്ച് രൂപയാണ് ഇന്ന് കോഴിക്കോട് വ്യാപാര ഭവനിൽ വച്ച് കൈമാറിയത്.

ഇതിനകം തന്നെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും സംഘടന വലിയ ധനസഹായം അവർക്ക് എത്തിച്ചു നൽകിയിട്ടുണ്ട്. വ്യാപാരികളിൽ നിന്നും സമാഹരിച്ച തുക ജില്ലാ പ്രസിഡണ്ട് പി.കെ ബാപ്പു ഹാജിയിൽ നിന്നുംചികിത്സ സഹായ കമ്മിറ്റി രക്ഷാധികാരി ഫാദർ സിബിൻ കിളിയും പറമ്പിൽ ഏറ്റുവാങ്ങി.

നേരത്തെ കൈമാറിയതുൾപ്പെടെ ഇതുവരെ വ്യാപാരികൾ നൽകിയ തുക ഒരു കോടി രൂപ കവിയും. ഒറ്റ ദിവസം കൊണ്ട് ഇത്രയും തുക സമാഹരിക്കാൻ സംഘടനക്ക് സാധിച്ചെങ്കിൽ പിഞ്ചുകുഞ്ഞുങ്ങളുടെ രോഗാവസ്ഥ വ്യാപാരികളെ വലിയ രീതിയിൽ വേദനിപ്പിച്ചിട്ടുണ്ടെന്ന് യോഗത്തിൽ വെച്ച് പി.കെ ബാപ്പു ഹാജി പറഞ്ഞു.

ചടങ്ങിൽ കെ വി വി ഇ എസ് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ്, ട്രഷറർ ബാബു കൈലാസ്, സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര, ഏറത്ത് ഇഖ്ബാൽ, അമീർ മുഹമ്മദ് ഷാജി,
എം ബാബുമോൻ, മനാഫ് കാപ്പാട്,
വി സുനിൽകുമാർ, യു അബ്ദുറഹ്മാൻ,
കെ എം ഹനീഫ, കെ പി മൊയ്തീൻ കോയ ഹാജി, എ കെ മൻസൂർ,
എം കെ ഗംഗാധരൻ നായർ, രാജൻ കാന്തപുരം, നാസർ മാവൂരാൻ, എം കെ ഇഖ്ബാൽ, ഷംസുദ്ദീൻ എളേറ്റിൽ, ചികിത്സാ കമ്മിറ്റി അംഗങ്ങളായ ഹനീഫ് മുഹമ്മദ്, ഷാഹിർ മാസ്റ്റർ, ജിൽസ് പെരിഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli