Trending

TeenSpace; ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനം നവംബർ 8ന് ചെറുവാടിയിൽ.

ചെറുവാടി: കൗമാരക്കാരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തിരിച്ചറിഞ്ഞ് വിദ്യാർഥികൾക്ക് ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ വിസ്ഡം സ്റ്റുഡന്റ്സ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന TeenSpace ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനം നവംബർ 8ന് ചെറുവാടിയിൽ നടക്കും. വിദ്യാർഥികളുടെ വ്യക്തിത്വവികസനം, പഠനം, കരിയർ, ജീവിതലക്ഷ്യങ്ങൾ, ധാർമിക മൂല്യങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കാനും പുതിയ സാധ്യതകൾ തിരിച്ചറിയാനും അവസരമൊരുക്കുന്ന സമ്മേളനമായിരിക്കും TeenSpace.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ - മുക്കം മണ്ഡലം സംയുക്ത പ്രവർത്തക കൺവെൻഷൻ ചെറുവാടി വിസ്ഡം ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ചു. സൗദി അറേബ്യയിലെ വിസ്ഡം സൗത്തേൺ റീജിയൻ കമ്മിറ്റി സെക്രട്ടറി ഷംസീർ സ്വലാഹി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജമാൽ ചെറുവാടി അധ്യക്ഷത വഹിച്ചു. നജീബ് സലഫി മുഖ്യപ്രഭാഷണം നിർവഹിച്ചു.

കൗമാരക്കാർ കടന്നുപോകുന്ന ജീവിതസാഹചര്യങ്ങളും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും തിരിച്ചറിഞ്ഞ്, അവരുടെ കഴിവുകളും സ്വപ്നങ്ങളും ക്രിയാത്മകമായി വളർത്തിയെടുക്കാൻ സഹായിക്കുന്ന വേദികൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കൺവെൻഷൻ വിലയിരുത്തി. കുട്ടികൾക്ക് ഉപദേശങ്ങൾ നൽകുന്നതിനപ്പുറം അവരുടെ ചിന്തകൾ കേൾക്കാനും സംശയങ്ങൾ പങ്കുവെക്കാനും ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താനും TeenSpace പോലുള്ള പരിപാടികൾ അവസരമൊരുക്കും.

മക്കളുടെ കഴിവുകളും സ്വപ്നങ്ങളും തിരിച്ചറിയാനും ജീവിതത്തിന് നല്ല ദിശാബോധം നേടാനും ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് TeenSpace പ്രതീക്ഷയേകുന്ന വേദിയാണ്. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രയോജനകരമായ ഈ സമ്മേളനത്തിലേക്ക് വിദ്യാർഥികളെയും രക്ഷിതാക്കളെയും സംഘാടകർ ക്ഷണിച്ചു.

വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ചെറുവാടി, മണ്ഡലം സെക്രട്ടറി കബീർ വി.കെ. , വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ ട്രഷറർ സി.എ. മുസ്‌ലിഹ് വി.കെ. നന്ദി പറഞ്ഞു. ഹാഷിർ കക്കാട്, ഫാത്തീൻ കൊടിയത്തൂർ, മുർഷിദ് ഫാറൂഖി, സുആദ് കൊടിയത്തൂർ തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli