കൊടിയത്തൂർ: നവംബർ 21ന് സൗത്ത് കൊടിയത്തൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയാ സമ്മേളനത്തിന്റെ പ്രഖ്യാപനവും സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സലീം മമ്പാട് നിർവഹിച്ചു.
ചടങ്ങിൽ സമ്മേളന പ്രചാരണാർഥമുള്ള പോസ്റ്റർ പ്രകാശനം നടന്നു. കൊടിയത്തൂർ ഏരിയാ പ്രസിഡന്റ് കെ.ടി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
പി അബ്ദുൽ ഹഖ് സംസാരിച്ചു. തനിമ കൂട്ടായ്മയുടെ ഗാനാവതരണവും നടന്നു. സ്വാഗതസംഘം ജനറൽ കൺവീനർ പി. മുഹമ്മദ് സ്വാഗതവും, സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് ഇ.തസ്നീം നന്ദിയും പറഞ്ഞു.
ഫോട്ടോ: ജമാഅത്തെ ഇസ്‌ലാമി ഏരിയാ സമ്മേളനത്തിന്റെ പ്രഖ്യാപനവും സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സലീം മമ്പാട് നിർവഹിക്കുന്നു.
Tags:
KODIYATHUR