കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ - കായിക രംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.
യോഗത്തിൽ ജനപ്രതിനിധികൾ, കലാ - കായിക ക്ലബ് ഭാരവാഹികൾ, യുവജന സംഘടനാ ഭാരവാഹികൾ, കലാ - കായിക മേഖലയിലെ പ്രവർത്തകർ എന്നിവർ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ അറീയിച്ചു.
Tags:
KODIYATHUR