Trending

തിന്മയ്ക്ക് മേൽ നന്മയുടെയും ദേവിയുടെ വിജയത്തിന്റെയും പ്രതീകമായി മഹാനവമി ഇന്ന്; ക്ഷേത്രങ്ങളിൽ വൻ ഭക്ത ജന തിരക്ക്.

തിന്മയ്ക്ക് മേൽ നന്മയുടെയും ദേവിയുടെ വിജയത്തിന്റെയും പ്രതീകമായാണ് ഇന്ന് മഹാനവമി ആഘോഷിക്കുന്നത്. ദുർഗ്ഗാദേവി സിദ്ധിദാത്രി രൂപത്തിൽ ആരാധിക്കപ്പെടുന്നു. മൂകാംബിക ഉൾപ്പെടെയുള്ള പ്രധാന ദേവിക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും ചടങ്ങുകളും നടക്കുന്നതിനാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലുൾപെടേ വർ ഭക്ത ജന തിരക്കാണ് അനുഭവപെടുന്നത്.

നവരാത്രി ആഘോഷങ്ങളിൽ സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്ന ഈ പുണ്യദിനത്തിൽ മഹിഷാസുരവധവും മൈസൂർ ദസറയും അനുസ്മരിക്കപ്പെടുന്നു.

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വീടുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, പുസ്തകങ്ങൾ എന്നിവ വെച്ചുള്ള പൂജകൾക്കും ആയുധപൂജയ്ക്കും ഇന്നാണ് പ്രാധാന്യം.

ദുർഗ്ഗാദേവി മഹിഷാസുരൻ എന്ന അസുരനെ വധിച്ച ദിവസമായാണ് മഹാനവമി കണക്കാക്കപ്പെടുന്നത്.

ഈ ദിവസം ദേവിയെ 'മഹിഷാസുരമർദ്ദിനി'യായും സിദ്ധിദാത്രിയായും ആരാധിക്കുന്നു. നവരാത്രി പൂജകളുടെ പൂർണ്ണതയ്ക്കായി മഹാനവമി ദിവസം പ്രത്യേക ഹോമങ്ങളും വഴിപാടുകളും നടത്താറുണ്ട്. ഉത്തരേന്ത്യയിലും ബംഗാളിലും ദുർഗ്ഗാദേവിയുടെ രൂപമായി ഒമ്പത് പെൺകുട്ടികളെ ആരാധിക്കുന്ന കന്യാപൂജ ഈ ദിവസം നടത്തുന്നു.
Previous Post Next Post
Italian Trulli
Italian Trulli