Trending

കോഴിക്കോട് പൈതൃക ജില്ലയായി പ്രഖ്യാപിക്കണം- കാൻഫെഡ്‌.

കോഴിക്കോട്: ഒട്ടനവധി പൈതൃകങ്ങളും ചരിത്രങ്ങളും നിറഞ്ഞു നിൽക്കുന്ന കോഴിക്കോട് ജില്ലയെ പൈതൃക ജില്ലയായി പ്രഖ്യാപിക്കണമെന്ന് കാൻഫെഡ് കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപെട്ടു.

സാമൂതിരി രാജാക്കന്മാർ, കുഞ്ഞാലി മരക്കാർമാർ, കനോലി സായിപ്പ് കാപ്പാടും ഗാമയും ചാലിയവും കല്ലായിപുഴയും വയനാടൻ ചുരവും കടത്തനാടും തളിഅമ്പലവും കർത്തീഡ്രൽ ചർച്ചും ഗാന്ധിപ്രസംഗ കടപ്പുറവും ഉരുനിർമ്മാണവും മിശ്കാൽ പള്ളിയും കടത്തനാടും അയോധനകലകളും തുടങ്ങി ഒട്ടനവധി പൈതൃകങ്ങൾ അടങ്ങിയതാണ് കോഴിക്കോട് ജില്ല എന്ന പ്രമേയം ചൂണ്ടി കാണിക്കുന്നു.

ചടങ്ങിൽ ജില്ലാ ചെയർമാൻ കെ.പി.യു അലി അധ്യക്ഷനായി. കരുണാകരൻ കടമേരി, ശശികുമാർ ചേളന്നൂർ, ജി.പി നാദാപുരം, അഷ്റഫ് കുരുവട്ടൂർ, സി.കെ.എ ഷമീർബാവ, കെ. സരസ്വതി, ഗുരുകുലം ബാബു, സാജിദ് ചോല പ്രസംഗിച്ചു.

ഭാരവാഹികളായി കെ.പി.യു അലി (ചെയർമാൻ), കെ സരസ്വതി, അഷ്റഫ് കുരുവട്ടൂർ, കെ ഹബീബ, മൊയ്തീൻ കോയ കാപ്പാട് (വൈസ് ചെയർമാൻമാർ) ശശികുമാർ ചേളന്നൂർ (ജനറൽ സെക്രട്ടറി), എം.എ സാജിദ്, അനൂപ് കോഴിക്കോട്, ടി.കെ റഹ്മത്ത് അമൻ, ടി.കെ സീനത്ത്, കരുണാകരൻ കടമേരി (സെക്രട്ടറിമാർ), സി.പി റഷീദ് പൂനൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 

കൂടാതെ സബ് കമ്മിറ്റി ഭാരവാഹികളായി പ്രഭാരാജവല്ലി, സാജിദ് ചോല (കലാ സാംസ്കാരികം), എൻ.ബഷീർ, ജെസ്സി കൊളക്കാടൻ (പ്രചരണം, പ്രസിദ്ധീകരണം, ജീവകാരുണ്യം) എന്നിവരെ യഥാക്രമം ചെയർമാനായും ഡയറക്ടറായും തെരഞ്ഞെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli