ജൂനിയർ റെഡ്ക്രോസ് (ജെ.ആർ.സി) മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ കേഡറ്റുകൾക്കായി നടത്തിയ ഏകദിന നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു. ജെ.ആർ.സി പരിചയം, ഫയർ & സേഫ്റ്റി, ഫസ്റ്റ് എയ്ഡ്, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി.
മുക്കം മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി മുഖ്യാതിഥിയായി. ടി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി ടി. അബ്ദുറഹ്‌മാൻ (റെഡ് ക്രോസ് കോഴിക്കോട്), ഇ കെ അബ്‌ദുസ്സലീം (ഫയർ സ്‌റ്റേഷൻ ഓഫീസർ മുക്കം), നസീറ എസ് (എം.കെ.എച്ച് എം എം ഒ എച്ച് എസ് മുക്കം), പി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. കെ.പി കദീജ, റോഷ്‌ന ബാഷ, രമ്യ, ഉമാദേവി, സീന,ദീപ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
MUKKAM