കൂളിമാട്: ഓർമയോളങ്ങളുയർത്തിയ അധ്യാപക സായാഹ്നം ശ്രദ്ധേയമായി. അധ്യാപക ദിനത്തിൽ കൂളിമാട് ചാലിയാർ തീര വയോജന പാർക്കിൽ കെ.എൻ.എം മർകസുദ്ദഅവ കൂളിമാട് യൂണിറ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്. കലാലയ ഓർമകൾ പങ്കുവെച്ചും അനുഭവങ്ങൾ വിവരിച്ചും 50 പേർ ഒത്തുകൂടി. ടി എ മജീദിൻ്റെ അധ്യക്ഷതയിൽ അധ്യാപക പ്രതിഭ കെസി ഹാഷിദ് ഉദ്ഘാടനം ചെയ്തു.
മുതിർന്ന അധ്യാപകൻ വിടി അഹമ്മദ് കുട്ടി മൗലവിയെ ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല പൊന്നാടയണിയിച്ചാദരിച്ചു. മെഡിക്കൽ പഠനം പൂർത്തിയാക്കിയ ഇ. മുഹമ്മദ് ബാസിൽ, ടി. അജുവദ് എന്നിവരെ അനുമോദിച്ചു.
വി.എ കരീം, ഡോ. സി.കെ അഹമ്മദ്, ടി. കലന്ദൻ മാസ്റ്റർ, ഇ.കെ നസീർ, അബ്ദുല്ല മാനൊടുകയിൽ, ഇ.പി സുമിഷ, മജീദ് കൂളിമാട്, സി.എ ശുകൂർ മാഷ്, എ.സി അഹമ്മദ് കുട്ടി മൗലവി, ഇ വീരാൻകുട്ടി മാസ്‌റ്റർ, പി.എ ജലീൽ, എൻ ഷംസുദ്ദീൻ, എ സാദിഖലി, ഇബ്രാഹിം പാലൂർ, മുഹമ്മദ് കുട്ടി, പി.എ ജദീർ, ഇ. കുഞ്ഞോയി, ഇ അഷ്‌റഫ്, പി. അഹമ്മദ് കുട്ടി, സി അബൂബക്കർ, സി.എ റസാഖ്, കെ. മമ്മദ്, അലി ഇ എറക്കോട്, ഇ അഹമ്മദ് കുട്ടി, സുമയ്യ ടീച്ചർ, ഫാത്തിമ ടീച്ചർ, അയിഷത്ത് ടീച്ചർ, മൈമൂന ടീച്ചർ, റംല ടീച്ചർ, തസ്ലീന ടീച്ചർ, ഇ.പി അബ്ദുൽ അലി തുടങ്ങിയവർ സംസാരിച്ചു.
Tags:
MAVOOR