Trending

കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അസീസ് മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.



✍️ഗിരീഷ് കാരക്കുറ്റി.

എന്റെ അയൽവാസിയും, പ്രിയസുഹൃത്തും, നാട്ടുകാരനുമായ ഇല്ലക്കണ്ടി അസീസ് മാസ്റ്റർ വേറിട്ടൊരു വ്യക്തിത്വം തന്നെ.

കേരള ജനത ആവേശത്തോടെ നെഞ്ചേറ്റിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാ സംരംഭത്തിന് കരുത്തുപകർന്ന്, ഒരു നിയോഗം പോലെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന, നിലമ്പൂരിലെ വീട്ടികുത്ത് ജി.എൽ.പി സ്കൂളിലെ പ്രധാന അധ്യാപകനായി നിയോഗിക്കപ്പെട്ടതോടെ, ആ ഗ്രാമത്തിന്റെ കൊടിമരം കണക്കെ ഇന്നുയർന്നു നില്ക്കുന്ന ജി.എൽ.പി സ്കൂളിന് കരുത്തേകിയതദ്ദേഹമായിരുന്നു.

വെറും നൂറിൽപരം കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിന്ന്, മികവിന്റെ കേന്ദ്രമായി 480 ൽപരം കുട്ടികളായുയർന്നു കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായത് മാറി കഴിഞ്ഞു.

സഹകരണവും സഹവർത്തിത്വവും കൈമുതലാക്കി, മനസ്സിലുള്ള ആശയങ്ങൾ ജനകീയ വൽക്കരിച്ച്, ചിറകുവെപ്പിച്ചു പറന്നുയരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അധ്യാപകനിലപ്പുറം നല്ലൊരു മോട്ടിവേറ്ററും, ട്രെയിനറും, സാമൂഹ്യ പ്രവർത്തകനും, മണ്ണുമാഫിയകൾക്കും മറ്റും മുമ്പിൽ പതറാതെ, അടിയുറച്ചു നിൽക്കുന്ന പരിസ്ഥിതി പ്രവർത്തകനും, അശരണന്റെ കണ്ണീരൊപ്പുന്ന ജീവകാരുണ്യ പ്രവർത്തകനും എല്ലാം മെല്ലാമാണ് അസീസ് മാസ്റ്റർ.

2022ൽ സംസ്ഥാന പിടിഎ അസോസിയേഷന്റെ മികച്ച പ്രൈമറി അധ്യാപക അവാർഡ് അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 

37 വർഷത്തെ അധ്യാപക ജീവിതത്തിൽ
അറിവ് പകർന്നുനൽകുക മാത്രമല്ല, തന്റെ വിദ്യാലയങ്ങളെ മാറ്റത്തിന്റെ മികവുറ്റ കേന്ദ്രങ്ങളാക്കി, അതിൽ 26 വർഷം പ്രൈമറി അധ്യാപകനായും 11 വർഷം പ്രൈമറി ഹെഡ്‌മാസ്റ്ററായും പൊതു വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിച്ചു. പിന്നീട് 
ചെങ്ങര ഗവൺമെൻ്റ് എൽപി സ്‌ക്കൂളിനെ 172 കുട്ടികളിൽ നിന്ന് 300-ലധികം കുട്ടികളുള്ള വിദ്യാലയമാക്കി വളർത്തിയതും ആ 
നേതൃപാടവത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഉജ്വല ഉദാഹരണങ്ങളാണ്.

സർക്കാർ സ്കൂളിൽ ഗോത്രവർഗ്ഗ മ്യൂസിയം, മൾട്ടിമീഡിയ ലൈബ്രറി, ഹൈടെക്ക് ക്ലാസ് മുറികൾ, ജൈവവൈവിധ്യ പാർക്ക്, മികച്ച ഉച്ചഭക്ഷണ സംവിധാനം, കിഡ്സ് കമാൻഡോ തുടങ്ങിയ നിരവധി നൂതന സംരംഭങ്ങൾക്ക് നേത്യത്വം നൽകി.
പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും വൈവിധ്യമാർന്ന വിദ്യാഭ്യാസ പദ്ധതികളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിൽ സമർത്ഥമായ ഇടപെടലുകൾ നടത്തി.

ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചുനൽക്കുക, ദുരിതബാധിതരെ സഹായിക്കുക എന്നിങ്ങനെ ചാരിറ്റി മേഖലയിലെയും സജീവമായി സാന്നിധ്യമാണ് കവളപ്പാറ ഉരുൾപൊട്ടലിലും പ്രളയ ദുരന്തത്തിലും അകപ്പെട്ടവർക്ക് എകദേശം 30 ലക്ഷം രൂപയുടെ സഹായോപകാരങ്ങൾ വിതരണം ചെയ്തതുൾപ്പെടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.

കൂടാതെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
SCERT മികവ് അംഗീകാരം,
നിലമ്പൂർ നഗരസഭ മാതൃകാധ്യാപക അവാർഡ്, JCI -യുടെ. "Salute the Teacher" അവാർഡ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലാ കലക്ടറുടെ അംഗീകാരം.

ചിറപ്പാലം പി.എം.എസ്.എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സജീനയാണ് ജീവിത പങ്കാളി. മൂത്തമകൻ അനസ് അലി ഖത്തറിൽ എഞ്ചിനീയറും 
രണ്ടാമത്തെ മകൻ അമീൻബാസിൽ
ക്സൈലം ഫ്ലാറ്റ്ഫോമിലെ മികച്ച അധ്യാപകനും മകൾ ഹംന ബാംഗ്ലൂർ നിംഹാ ൻസിൽ ബി.എസ് സി അനസ്തേഷ്യ വിദ്യാർത്ഥിനിയുമാണ്. അനസിന്റെ ഭാര്യ ഫാദിയ ബിനാൻ കോഴിക്കോട് മിംസ് 
ഹോസ്പിറ്റലിൽ നഴ്സ് ആയി പ്രവർത്തിക്കുന്നു.

ഇപ്പോഴിതാ അർഹതപ്പെട്ട അംഗീകാരം വീണ്ടും തേടിയെത്തി സംസ്ഥാന അധ്യാപക അവാർഡിനർഹനായിരിക്കുകയാണ്. 
ഇനിയും അദ്ദേഹത്തിൻ്റെ കഴിവുകൾ ഗ്രാമത്തിനും സമൂഹത്തിനും വെളിച്ചം വിതറി പ്രകാശപൂരിതമാകട്ടെ....

ഹൃദയാഭിവാദ്യങ്ങൾ
Previous Post Next Post
Italian Trulli
Italian Trulli