കൊടിയത്തൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ സിപിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഗുരുവന്ദനം’ പരിപാടി സംഘടിപ്പിച്ചു. അധ്യാപകരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്ക് വളണ്ടിയർമാർ തൈകൾ സമ്മാനിച്ചു.
വിദ്യാർത്ഥികളുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരെ ആദരിക്കുന്നതോടൊപ്പം പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു പരിപാടി.
“അറിവിന്റെ വെളിച്ചം പകരുന്ന ഗുരുക്കൾക്ക് ആദരം, വരും തലമുറയ്ക്കായി ഹരിത സമ്മാനം” എന്ന സന്ദേശമാണ് ഗുരുവന്ദനത്തിലൂടെ വളണ്ടിയർമാർ മുന്നോട്ടുവെച്ചത്. പരിപാടിക്ക് എൻഎസ്എസ് വളണ്ടിയർ ലീഡർ റസ്‌ല, അബ്ദുൽ ഹാദി, റൈഷ ഹനാൻ, മാസിൻ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
EDUCATION