Trending

ചോസ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു.

മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ (ചോസ) മിടുക്കരും നിർധനരുമായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്ടു പഠനത്തിന് പ്രതിവർഷം പതിനായിരം രൂപ വീതം നൽകുന്നതാണ് പദ്ധതി.

അഡ്വാൻസ് തുകയായ ഒരു ലക്ഷം രൂപ ഹെഡ്മാസ്റ്റർ കെ അബ്ദുല്ല മാസ്റ്റർക്ക് നൽകിക്കൊണ്ട് ചോസ പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ സുബൈർ അധ്യക്ഷം വഹിച്ചു. മുക്കം നഗരസഭ അധ്യാപക അവാർഡ്‌ നേടിയ ഇ.കെ അൻവർ സാദത്തിനെ ആദരിച്ചു.

പി.ടി.എ പ്രസിഡൻ്റ് എം.ടി അസ്ലം, മുൻ പ്രിൻസിപ്പൽ ടി അബ്ദുല്ല, കെ അബ്ദുല്ല, ഇ.കെ അൻവർ സാദത്ത്, ചോസ സെക്രടറി ഒ ശരീഫുദ്ദീൻ, സ്റ്റാഫ് സെക്രടറി സി.കെ മുജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പുതുക്കുടി അബൂബക്കർ, ഒ മുജാഹിദ് സംബന്ധിച്ചു.

ഫോട്ടോ: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ 'ചോസ' വിദ്യാഭ്യസ പ്രോത്സാഹനാർത്ഥം ഏർപ്പെടുത്തിയ സ്കാളർഷിപ്പ് പ്രസിഡൻ്റ് ഇ.പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli