Trending

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

കൊടിയത്തൂർ: സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ, നെല്ലിക്കാപറമ്പ് 'മൈ ഹെൽത്ത് പോളി ക്ലിനിക്കിന്റെ' സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 150 ഓളം പേർ സൗകര്യം പ്രയോജനപ്പെടുത്തി.

ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. സെന്റർ രക്ഷാധികാരി ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.പി ജുമൈല, കോട്ടമ്മൽ പ്രേമ ടീച്ചർ, മുൻ മെമ്പർ ടി.കെ അബൂബക്കർ, ഇ.എ നാസർ, കെ.പി അബ്ദുറഹ്മാൻ, ഇ. കുഞ്ഞിമായിൻ, സലാം എള്ളങ്ങൽ, പുതിയോട്ടിൽ മുഹമ്മദലി, അബ്ദു സമദ് കണ്ണാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി ഇ.എ ജബ്ബാർ സ്വാഗതവും മാനേജിംഗ് ഡയറക്ടർ യാസർ കിഴിശ്ശേരി നന്ദിയും പറഞ്ഞു.

ഫോട്ടോ: കൊടിയത്തൂരിൽ സി.എച്ച് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli