കൊടിയത്തൂർ: നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർക്കാശ്വാസമായി കൊടിയത്തൂരിൽ രണ്ടാം ഘട്ട നായാട്ട് സംഘടിപ്പിച്ചു. അംഗീകൃത ഷൂട്ടർമാരുടെയും വേട്ടനായ്ക്കളുടെയും നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചത്. കാട്ടു പന്നി ശല്യം ഏറ്റവും രൂക്ഷമായ പതിമൂന്നാം വാർഡിലെ പൊറ്റമ്മൽ, ആലിൻകണ്ടി, ചേലപ്പുറം, ചെറുവാടി സി.എച്ച്.സി പരിസരം കേന്ദ്രീകരിച്ചായിരുന്നു നായാട്ട്. 9 ഷൂട്ടർമാരുടേയും 11 വേട്ടനായ്ക്കളുടേയും നേതൃത്വത്തിലാണ് നായാട്ട് സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കവിത ടീച്ചർ, വൈസ് പ്രസിഡൻ്റ് സുജാ ടോം, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കസ് ന ഹമീദ്, വാർഡ് മെമ്പർ കെ.വി നിയാസ്, ഷീജ ടീച്ചർ, ഹസീന പുതിയോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR