Trending

എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മാവൂർ: എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്ററിന്റെ 2026-29 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാവൂർ പാറമ്മലിൽ വെച്ച് ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് മൗലവി കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു.

സൽമാൻ യമാനി ആയംകുളത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മുദ്ധസിർ ഫൈസി റിട്ടേണിങ് ഓഫീസറായും മേഖല വർക്കിംഗ് സെക്രട്ടറി കരീം തെങ്ങിലക്കടവ് നിരീക്ഷകനായും നേതൃത്വം നൽകി. ചടങ്ങിൽ സൈദ് മാഹിരി, റഹൂഫ് പാറമ്മൽ, ഷുക്കൂർ പാറമ്മൽ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അനസ് ഹുദവി കൽപള്ളിയെ പ്രസിഡന്റായും അബ്ദുൽ നസീം പാറമ്മലിനെ ജനറൽ സെക്രട്ടറിയായും അമീൻ ഷാഫിദ് വെള്ളലശ്ശേരിയെ ട്രഷററായും തിരഞ്ഞെടുത്തു. റാഷിദ് സൗത്ത് അരയങ്കോട് ആണ് വർക്കിങ് സെക്രട്ടറി. സൽമാൻ യമാനി ആയംകുളം, മുനീർ മാവൂർ, അനസ് പി.സി കൽപള്ളി എന്നിവരെ വൈസ് പ്രസിഡന്റുമാരായും സൈഫുദ്ദീൻ യമാനി, ലത്തീഫ് പാറമ്മൽ, റമീസ് പാലക്കാടി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ചുമതലപ്പെടുത്തി.
സയ്യിദ് മുസമ്മിൽ തങ്ങൾ, ഷമീർ മാവൂർ, ലിയാകത്ത് പാറമ്മൽ, അസീസ് മാവൂർ, ബാസിത്ത് ഫൈസി അരയങ്കോട്, മിദ്‌ലാജ് പാറമ്മൽ, സുൽഫി അരയങ്കോട്, ജസീം മാവൂർ, ബാസിത് ബാഖവി കൽപ്പള്ളി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം ക്ലസ്റ്റർ ജനറൽ സെക്രട്ടറി നസീം പാറമ്മൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
Previous Post Next Post
Italian Trulli
Italian Trulli