Trending

റഹ്മാൻ വാഴക്കാടിന് കേളീകേരള ഗായക പുസ്ക്കാരം.

വാഴക്കാട്: പ്രമുഖ മാപ്പിളപ്പാട്ടു ഗായകൻ റഹ്‌മാൻ വാഴക്കാടിന് കേരള മാപ്പിള കലാ അക്കാദമിയുടെ കേളീ കേരള ഗായക പുരസ്‌കാരം ലഭിച്ചു. പ്രശസ്ത കഥാപ്രസംഗ കലാകാരി ആലപ്പി എച് റംലാ ബീഗത്തിൻ്റെ ഓർമ ദിനത്തിൽ മാവൂരിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയർമാൻ കുന്ദമംഗലം സി.കെ ആലിക്കുട്ടി പുരസ്ക്കാരം നൽകി. മാപ്പിള കവി ടി പി അബ്ദുല്ല ചെറുവാടി അധ്യക്ഷനായി.

ആകാശവാണിയിലും ദൂരദർശനിലും മറ്റും നിരവധി ഭക്തി ഗാനങ്ങളവതരിപ്പിച്ച റഹ്‌മാൻ മാപ്പിള കലാപഠന ഗ്രന്ഥരചയിതാവും കേരള ഫോക്ക്ലോർ അക്കാഡമി അവാർഡ് ജേതാവുമാണ്.

✍️മജീദ് കൂളിമാട്.
Previous Post Next Post
Italian Trulli
Italian Trulli