മുക്കം: കേരള സർക്കാർ പ്രഖ്യാപിച്ച വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി പെൻഷൻകാരുടെ വാർദ്ധക്യ സഹജമായ സാഹചര്യങ്ങളെ അതി ജീവിക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങൾ ഉടനെ ആരംഭിക്കണമെന്ന് തിരുവമ്പാടി മണ്ഡലം പെൻഷനേഴ്സ് ലീഗ് ആവശ്യപ്പെട്ടു.
സർവീസ് പെൻഷൻ പരിഷ്‌കരിക്കണം നടപ്പാക്കണം, മുൻ സർക്കാർ തടഞ്ഞുവെച്ച ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യുക, മെഡിസിപ്പ് ആരോഗ്യ സുരക്ഷ പദ്ധതി സുതാര്യമാക്കുക എന്നീ ആവശ്യങ്ങളും മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലകണ്ടി അസീസ് മാസ്റ്റർക്ക് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉപഹാരം നൽകി.
മണ്ഡലം പ്രസിഡണ്ട് സി.കെ ഉമർ സുല്ലമി അധ്യക്ഷതവഹിച്ചു. അബ്ദുൽ മജീദ് പുതിക്കുടി, അബ്ദുറഹ്മാൻ കെ.പി, കുഞ്ഞിരായിൻ മാസ്റ്റർ, അസൈനാർ മാസ്റ്റർ, മായിൻ കൊടിയത്തൂർ, ഇ.എ ജബ്ബാർ, അബ്ദുസമദ് എന്നിവർ ആശംസകൾ നേർന്നു സെക്രട്ടറി കെ.ടി നാസർ സ്വാഗതവും അബ്ദുറഷീദ് വളപ്പിൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR