Trending

എം.എൽ.എ സി.കെ കാസിമിന് നിവേദനം നൽകി.

മുക്കം: മലബാർ മേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഗണിച്ച് കോഴിക്കോട് സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട്‌ വി.പി ബീരാൻ കുട്ടിയുടെ നേതൃത്വത്തിൽ സി കെ കാസിം എം.എൽ.എ യുടെ വസതിയിൽ സന്ദർശനം നടത്തി നിവേദനം നൽകി.

ഈ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാം എന്നും സാധ്യമാകുന്ന പരിശ്രമങ്ങൾ ചെയ്യാം എന്നും എം.എൽ.എ ഉറപ്പ് നൽകി.

എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി അംഗം ടി.പി മുഹമ്മദ്, മണ്ഡലം സെക്രട്ടറി സുബൈർ പൊയിൽക്കര, കൂടരഞ്ഞി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട്‌ മുജീബ് കപ്രകാടൻ, യങ് ഡെമോക്രാറ്റ്, മണ്ഡലം സെക്രട്ടറി അംജദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli