✍️ ഗിരീഷ് കാരക്കുറ്റി.
മലയോര ഗ്രാമത്തിന്റെ മലമടക്കുകളിലും ഗ്രാമത്തിലും നഗരത്തിലും ഏതു പ്രതിസന്ധിഘട്ടത്തിലും ജനങ്ങളിലെത്തിക്കേണ്ട വാർത്തകൾ തൻ്റെ ക്യാമറ കണ്ണുകളിൽ പകർത്തി ലോകത്തെ അറിയിക്കുന്ന പ്രിയ സുഹൃത്ത് റഫീഖ് തോട്ടു മുക്കത്തിന് അർഹതപ്പെട്ട അംഗീകാരമാണ് മുക്കം പ്രസ് ക്ലബ് നൽകിയത്, അഭിനന്ദനങ്ങൾ.
കോരിച്ചൊരിയുന്ന മഴയിൽ ഭ്രാന്തിളകി വെള്ളരിമലയും മലയോരവും ആർത്തിരമ്പി അട്ടഹസിച്ച് പൊട്ടിചിതറിയൊഴുകും നേരം ഉറക്കമില്ലാ രാത്രികളാണ് റഫീക്കിന്.ആ ഭീകരത ലോകത്തെ അറിയിക്കാനും മുന്നറിയിപ്പ് നൽകാനും റഫീഖ് ഉണ്ടാകും.
കോവിഡ് വന്നാലും മഹാമാരി വന്നാലും റഫീക്കിന് വിശ്രമമില്ല. ആഘോഷങ്ങളും അപകടങ്ങളും മഹാസമ്മേളനങ്ങളും നേരിൽ കാണുന്നതുപോലെയാണ് റഫീക്കിന്റെ ക്യാമറ കണ്ണുകൾ പകർത്തുന്ന ദൃശ്യങ്ങൾ.
സമൂഹത്തിലെ നെറികേടുകൾക്കെതിരെ പ്രതികരിച്ചതിന് ഭീഷണിയും മർദ്ദനവും ഏറ്റുവാങ്ങിയ മാധ്യമപ്രവർത്തകനാണ് റഫീഖ്.
സത്യസന്ധതയോടെ ഇരുട്ടിൻ്റെ ഉള്ളറകളിലേക്ക് നിർഭയത്തോടെ കടന്നുചെന്ന് ദൃശ്യങ്ങൾ സഹിതം പകർത്തി പ്രക്ഷേപണം ചെയ്യുന്ന വാർത്തകൾ ചാട്ടുളി പോലെ കൊള്ളേണ്ടടത്ത് കൊള്ളുമ്പോൾ അതൊരു ജനവികാരമായി ഉയർന്നുവരികയും പ്രക്ഷോഭങ്ങളായി മാറുകയും ചെയ്യുമ്പോൾ അധികാര വർഗ്ഗങ്ങൾ ഉണരുകയും നീതിയുടെ കവാടങ്ങൾ തുറക്കുകയും ചെയ്യും.
ഏവർക്കും പ്രിയപ്പെട്ട റഫീഖ് തോട്ടുമുക്കത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
Tags:
KODIYATHUR
