കോഴിക്കോട്: ഭാവി തലമുറയെ വാർത്തെക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന അധ്യാപകർ വിദ്യാർത്ഥികൾക്ക് നല്ല മാതൃകകൾ സൃഷ്ടിക്കണമെന്ന് കെ.എൻ.എം മർക്കസുദഅവ സംസ്ഥാന സെക്രട്ടറി പ്രഫ: കെ.പി സകരിയ്യ അഭിപ്രായപ്പെട്ടു. നിർഭാഗ്യവശാൽ ഇതിന് വിരുദ്ധമായ പ്രവണതകൾ കണ്ട് വരുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോറൽ സ്റ്റഡീസ് ആന്റ് ട്രൈനിംഗിന്റെ കീഴിലുള്ള അധ്യാപക പരിശീലന കോഴ്സിന്റ മൂന്നാം ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായായിരുന്നു അദ്ദേഹം. ഐമെറ്റ് ജില്ലാ കോ ഓർ ഡിനേറ്റർ പി.സി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
സി.ഐ.ഇ.ആർ സംസ്ഥാന കൺവീനർ എ.ടി ഹസ്സൻ മദനി, സി.ഐ.ഇ.ആർ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം പാലത്ത്, സി.ഐ.ഇ.ആർ സംസ്ഥാന സെക്രട്ടറി അബ്ദുൽ വഹാബ് നന്മണ്ട, കെ.എൻ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി ഹുസൈൻ കോയ, ഐമെറ്റ് കൺവീനർ അബ്ദുൽ മജീദ് മദനി പുത്തൂർ, പൂർവ വിദ്യാർത്ഥി പ്രതിനിധി ഹംസ മൗലവി അരൂർ, ബി.വി മെഹബൂബ് എന്നിവർ സംസാരിച്ചു.
Tags:
KOZHIKODE