Trending

കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സ്വിറ്റ്സ‍ർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്.

2026 ലോകകപ്പിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിലൊന്നില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സ്വിറ്റ്സ‍ർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും തത്തുല്യമായ പ്രകടനം പുറത്തെടുത്തതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. വാൻകൂവറില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്കോറിനാണ് സ്വിറ്റ്‌സർലൻഡ് വിജയം സ്വന്തമാക്കിയത്. കൊളംബിയൻ താരം ഡാവിൻസണ്‍ സാഞ്ചസിന്റെ പെനാല്‍റ്റി കിക്ക് ബാറിലിടിച്ച്‌ തെറിച്ചതും, കുച്ചോ ഹെർണാണ്ടസിന്റെ ശ്രമം സ്വിസ് ഗോള്‍കീപ്പർ ഗ്രെഗർ കോബല്‍ തടുത്തിട്ടതുമാണ് കൊളംബിയയ്ക്ക് തിരിച്ചടിയായത്. ഒടുവില്‍ റൂബൻ വർഗാസ് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനല്‍ ഉറപ്പിച്ചു.

ക്വാർട്ടർ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികള്‍. 1954ല്‍ സ്വന്തം രാജ്യം ആതിഥേയത്വം വഹിച്ച ലോകകപ്പിന് ശേഷം ഇതാദ്യമായാണ് സ്വിറ്റ്‌സർലൻഡ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലില്‍ പ്രവേശിക്കുന്നത്. അതോടൊപ്പം, ഒരു ലോകകപ്പില്‍ തന്നെ ഒന്നിലധികം നോക്കൗട്ട് മത്സരങ്ങള്‍ സ്വിറ്റ്‌സർലൻഡ് വിജയിക്കുന്നതും ചരിത്രത്തില്‍ ഇതാദ്യമായാണ്.
Previous Post Next Post
Italian Trulli
Italian Trulli