Trending

ലഹരി നിർമാർജനം സർക്കാർ ലക്ഷ്യം: റസാഖ് മാസ്റ്റർ.

കൂളിമാട്: സമ്പൂർണ ലഹരി നിർമാർജനം സർക്കാർ ലക്ഷ്യമാണെന്നും അതിന് പൊതുജനപിന്തുണ വേണമെന്നും എം എ റസാഖ് മാസ്റ്റർ എം.എൽ.എ പറഞ്ഞു. ലഹരിക്കെതിരെ ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച പ്രതീകാത്മക മനുഷ്യ കേരളവും മെറിറ്റ് 
ഈവ്നിംഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാവൂർ സബ് ഇൻസ്പെക്ടർ ബാബുരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് കെ.എ ഖാദർ മാസ്റ്റർ അധ്യക്ഷനായി. ഉയർന്ന മാർക്കോടെ എം.ബി.ബി.എസ് പൂർത്തിയാക്കിയ ഇ മുഹമ്മദ് ബാസിലിനെയും മദ്രസ, സ്കൂൾ തല വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്കും വിദ്യാഭ്യാസ പ്രവർത്തകൻ സി.പി.എ മുനീർ മാസ്റ്റർ, വായനക്കാരി ഫാത്തിമ മിൻഹ, ബുക്ക് റിവ്യൂ മത്സര വിജയികളായ കെ.കെ ലിയ ഖദീജ, മജീദ് കൂളിമാട് എന്നിവർക്കും ചടങ്ങിൽ എം.എൽ.എ ഉപഹാരം നൽകി. 

മഹല്ല് കമ്മിറ്റി ജ: കെ വീരാൻ കുട്ടി ഹാജി, ഖത്വീബ് മുഹമ്മദ് മിൻഹാജ് ഫൈസി, ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.ടി.എനാസർ, കൺവീനർ അയ്യൂബ് കൂളിമാട്, ഇ.കെ നസീർ, എൻ.എം ഹുസൈൻ, ടി.വി ഷാഫി മാസ്റ്റർ, സി.എ ശുകൂർ മാസ്റ്റർ, വി.എ മജീദ് സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli