Trending

വെൽഫെയർ പാർട്ടി ഫ്ലാഷ് ലൈറ്റ് പ്രതിഷേധം ശ്രദ്ധേയമായി.

ചുള്ളിക്കാപറമ്പ്: വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ചുള്ളിക്കാപറമ്പിൽ സംഘടിപ്പിച്ച ഫ്ലാഷ് ലൈറ്റ് പ്രതിഷേധം ശ്രദ്ധേയമായി.

വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ് ലം ചെറുവാടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി.

ജനാധിപത്യപരമായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ പ്രതിഷേധാർഹമാണെന്നും, അഭിപ്രായ സ്വാതന്ത്ര്യവും സമരാവകാശവും സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും പ്രഭാഷകർ അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലിൽ അബ്ദു മാസ്റ്റർ അധ്യക്ഷനായി. ഇ.എൻ നദീറ സ്വാഗതവും എം.എ ഹക്കീം മാസ്റ്റർ നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് സാലിം ജീറോഡ്, റഫീഖ് കുറ്റിയോട്ട്, ഗ്രാമ പഞ്ചായത്ത് അംഗം കെ.സി യൂസുഫ്, ടി.കെ അബൂബക്കർ, പി.കെ ഹാജറ, പി.പി ആസിഫ്, തസ്‌നീം കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli