കൊടിയത്തൂർ:സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ എൽ.എൽ.എം എൻട്രൻസ് പരിഷയിൽ ഒന്നാം റാങ്ക് ലഭിച്ച സൗത്ത് കൊടിയത്തുർ പുത്തൻപിടിയേക്കൽ കുഞ്ഞി മൊയ്തീൻ്റെയും ജസ്‌നയുടെയും മകൾ ഫാത്തിമ സഹ്‌റയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തുർ യുണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി മൊമൻ്റൊ നൽകി അനുമോദിച്ചു.
അനുമോദനം ഏറ്റുവാങ്ങിയ ഫാത്തിമ സഹ്‌റയും കുടുംബവും വ്യാപാരികളോട് നന്ദിയും സന്തോഷവും അറിയിച്ചു. ടി.കെ അനീഫ, എം.പി ഉബൈദ്, അബുബക്കർ മുസ്‌ലിയാർ, സലിം പി, പൊയിലിൽ മജിദ്, പി.പി ഫൈസൽ, അബ്‌ദുസലാം പി.പി എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR