Trending

ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഓർഫനേജ് ക്യാമ്പസ്.

മുക്കം: 'വിദ്യാർത്ഥി സമൂഹത്തെ ലഹരി മാഫിയയുടെ കൈയിൽ പെടാതെ സംരക്ഷിക്കാൻ രക്ഷിതാക്കൾക്ക് മാത്രമല്ല പൊതു സമൂഹത്തിനും ബാധ്യതയുണ്ടെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്നും' എം.എം.ഒ ക്യാമ്പസിൽ ചേർന്ന സംയുക്ത അസംബ്ലി അഭിപ്രായപ്പെട്ടു.
കേരള സർക്കാറിന്റെ 'ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്' ലഹരി വിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലം എം.എൽ.എ സി.കെ കാസിം നടത്തുന്ന 'തൂഫാൻ ഡ്രൈവിന്റെ' ഭാഗമായി എം.എം.ഒ മുക്കം ക്യാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സംയുക്ത അസംബ്ലി സംഘടിപ്പിച്ചു.

മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി വിനോദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജീഷ് വയലത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പി.പി മോനുദ്ധീൻ ആധ്യക്ഷത വഹിച്ചു.

ഓർഫനേജ് വൈസ് പ്രസിഡന്റ്‌ വി ഹസ്സൻ, ഹൈസ്കൂൾ പ്രധാന അധ്യാപിക എം ഷബീന, വി.കെ.എച്ച്.എം.ഒ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. ഒ.സി അബ്ദുൽകരീം, എം.എം.ഒ അൺഎയിഡഡ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഒ ശരീഫുദ്ധീൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ഇൻ ചാർജ് ഹസീന തയ്യിൽ, പി.ടി.എ പ്രസിഡന്റ്‌ സി.എ സാജുദ്ധീൻ, വൈസ് പ്രസിഡന്റ്‌ ശംജിത്ത് തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സീനിയർ അധ്യാപിക കെ സുലൈഖ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Previous Post Next Post
Italian Trulli
Italian Trulli