Trending

മുസ്ലിം ലീഗ് മുൻ എം.എൽ.എ ടി.പി.എം സാഹിർ (83).

വേർപാട്
25-07-2026, ശനി

കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ (83) നിര്യാതനായി. 

മയ്യിത്ത് നമസ്‌കാരം ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് നടക്കാവ് സി.എച്ച് മസ്ജിദിലും 5:30ന് തോപ്പയിൽ ജുമാ മസ്ജിദിലും നടക്കും.

പതിനൊന്നാം കേരള നിയമസഭയിൽ കോഴിക്കോട് - 2 മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായി സേവനമനുഷ്ഠിച്ച അദ്ദേഹം, രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും, ജനറൽ സെക്രട്ടറിയുമായിരുന്നു.
കോഴിക്കോട്ടെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ടി.പി.എം സാഹീർ 2001-ൽ കോഴിക്കോട് രണ്ട് മണ്ഡലം എം.എൽ.എയായി.
കൊച്ചി കുസാറ്റ് സെനറ്റ് മെമ്പർ, കെൽട്രോൺ ഡയറക്ടർ, എം.ഇ.എസ് എൻഞ്ചിനീയറിംഗ് കോളജ് മാനേജ്മെൻ്റ് കമ്മിറ്റി മെമ്പർ, കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയർ ചേംബർ പ്രസിഡൻ്റ്, എം.എസ്.എസ് സംസ്ഥാന വൈ. പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, വെസ്റ്റ്ഹിൽ പൂവർ ഹോം പ്രസിഡൻ്റ്, കോഴിക്കോട് നഗരത്തിലെ പ്രധാന മസ്ജിദായ പട്ടാളപള്ളി പരിപാലന കമ്മിറ്റിയുടെയും നടക്കാവ് മസ്ജിദുൽ മനാറിൻ്റെയും പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ചാപ്യൻ ഓഫ് സെക്കുലറിസം അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഭാര്യ: ഫാത്തിമ ഷറഫ (മുൻ മന്ത്രി അഹമ്മദ് കുട്ടി കുരിക്കൾ, മുൻ എം.എൽ.എ ഇസ്ഹാഖ് കുരിക്കൾ, ഷെരീഫ് കുരിക്കൾ എന്നിവരുടെ സഹോദരി).  

മക്കൾ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ എഞ്ചിനീയർ ടി.പി.എം ഹാഷീറലി, ഡോ. ഇജാസ് (ലണ്ടൻ), സജൽ മുഹമ്മദ് (അൽഫ അലൂമിനിയം), ടി.പി.എം ജിഷാൻ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, മുഖദാർ), റീഷ ഫാത്തിമ.

മരുമക്കൾ: ഡോ. ഫാത്തിമ ജെഷീന (ഫാറൂഖ് കോളെജ്), നിഷ ഇജാസ്, റൂഷി സജൽ, റസീന ജിഷാൻ.

നടക്കാവ് മനോരമയ്ക്ക് സമീപമുള്ള പാരിഷ് ഹാളിൽ ഇന്ന് (25-07-2026, ശനിയാഴ്ച) ഉച്ചയ്ക്ക് 12:00 മുതൽ വൈകിട്ട് 3:30 വരെ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.
Previous Post Next Post
Italian Trulli
Italian Trulli