Trending

സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്.

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; ഇന്ന്  കെ എസ് യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്.

നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർഥി സമൂഹത്തെ തെരുവിൽ വലിച്ചിഴച്ച , നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം പി മാരെ കയ്യേറ്റം ചെയ്ത മോദി ഭീകരതക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.

മുഴുവൻ ക്യാമ്പസുകളിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് , ക്ലാസ്സുകൾ ബഹിഷ്കരിച്ച് രാജ്യത്തെ വിദ്യാർഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‌യു അഭ്യർഥിച്ചു.ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.

പരീക്ഷാക്രമക്കേടുകളിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുകയാണ്. തെരുവിലും പാർലമെന്റിലും പ്രതിഷേധം ആളിക്കത്തുന്നു. പ്രതിപക്ഷത്തിന്റെയും വിദ്യാർഥികളുടെയും പ്രതിഷേധത്തെ ഡൽഹി പൊലീസ് നിർദയമായാണ് അടിച്ചൊതുക്കുന്നത്. പെൺകുട്ടികളെ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.മുറിവേറ്റ ശരീരവുമായി നിരവധിപേരെ ജന്തർ മന്തറിലെ സമരവേദിയിൽ കാണാം.

ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സമരക്കാര്‍. അതില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കി.

സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുകും അറിയിച്ചു.പാര്‍ലമെന്റ് മാര്‍ച്ചിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് അഡീഷണല്‍ ഡിസിപി സന്ദീപ് ലാംബയ്‌ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

സമരക്കാരായ ഒരു യുവതിയുടെ മുഖത്തടിച്ചതാണ് വിവാദത്തിന് കാരണമായത്. ഇന്നലെ രാത്രിയും പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികളല്ല ആക്രമിക്കുന്നതെന്നും പൊലീസ് ഗുണ്ടകളെ ഇറക്കിയാണ് അക്രമം അഴിച്ചുവിടുന്നതെന്നും വിദ്യാര്‍ഥി നേതാക്കള്‍ ആരോപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli