Trending

പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്.


മൂന്നടിയില്‍ ഓസ്ട്രിയ വീണു, പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്ത് സ്പാനിഷ് നിര; ഇരട്ട ഗോളോടെ ഒയാര്‍സബാല്‍.

ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ – പോര്‍ച്ചുഗല്‍ വമ്പന്‍ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. 

കളിയുടെ 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോള്‍ പോര്‍ച്ചുഗള്‍ ആരാധകരുടെ ഉള്ളൊന്നു പിടഞ്ഞു. എന്നാല്‍ 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി റൊണാള്‍ഡോ മത്സരം സമനിലയിലാക്കുകയും ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ വിജയത്തിലേക്കെത്തി. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.

90+13-ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്ക് വീണ്ടും വല കുലുക്കാന്‍ സാധിച്ചിരുന്നു. എങ്കിലും വാര്‍ പരിശോധനയ്ക്ക് ശേഷം മരിയോ പസാലിച്ചിനെതിരെ റഫറി ഓഫ്‌സൈഡ് വിളിച്ചു. ഇത്ക്രൊയേഷ്യന്‍ ആരാധകരുടെ വന്‍ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധ സൂചകമായി ആരാധകര്‍ ഫീല്‍ഡിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞത് ഉള്‍പ്പെടെ ചര്‍ച്ചയായി. തിങ്കളാഴ്ച നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ (റൗണ്ട് ഓഫ് 16) സ്‌പെയിനിനെ നേരിടാന്‍ പറങ്കിപ്പട തയ്യാറെടുക്കുകയാണ്.

മൂന്നടിയില്‍ ഓസ്ട്രിയ വീണു, പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്ത് സ്പാനിഷ് നിര; ഇരട്ട ഗോളോടെ ഒയാര്‍സബാല്‍.
ഫിഫ ലോകകപ്പ് 2026 റൗണ്ട് 32വും കടന്ന് സ്പെയിൻ പ്രീ ക്വാർട്ടറില്‍. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പെയിന്റെ മുന്നേറ്റം.

മെെക്കല്‍ ഒയാർസബാല്‍ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ ഒറ്റ ഗോളും പോലും വഴങ്ങാതെ സ്പെയിൻ ഈ ലോകകപ്പിലെ കുതിപ്പ് തുടരുകയാണ്. പോർച്ചുഗല്‍-ക്രൊയേഷ്യ മത്സരത്തിലെ വിജയിയാണ് പ്രീ ക്വാർട്ടറില്‍ സ്പെയിന്റെ എതിരാളി.

4-1-2-3 ഫോർമേഷനില്‍ ഇറങ്ങിയ സ്പെയിനെ 4-2-3-1 ഫോർമേഷനിലാണ് ഓസ്ട്രിയ നേരിട്ടത്. ആദ്യ മിനുട്ടുകളില്‍ ഇരു ടീമും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. അഞ്ചാം മിനുട്ടില്‍ സ്പെയിൻ താരം ലാമി യമാലിന്റെ മുന്നേറ്റം. എന്നാല്‍ ഇത് കോർണറായി അവസാനിച്ചു. പക്ഷെ കോർണർ മുതലാക്കാൻ സാധിക്കാതെ പോയി. ഏഴാം മിനുട്ടില്‍ ഓസ്ട്രേലിയൻ ഗോള്‍മുഖത്തേക്ക് മികച്ചൊരു ക്രോസ്.

എന്നാല്‍ ഡാനി ഒല്‍മോയുടെ ഷോട്ട് പ്രതിരോധത്തില്‍ തട്ടി തകർന്നു. ഒമ്പതാം മിനുട്ടില്‍ ഓസ്ട്രിയൻ ബോക്സിലേക്ക് ക്രോസ് എത്തിയെങ്കിലും അത് ഗോളി തട്ടിയകറ്റി. 11ാം മിനുട്ടില്‍ ലാമി യമാലിനെ ബോക്സില്‍ വീഴ്ത്തിയെങ്കിലും റഫറി പരിഗണിച്ചില്ല. ഓസ്ട്രിയയുടെ പ്രതിരോധം മികച്ച്‌ നില്‍ക്കുന്നതാണ് ആദ്യ സമയത്ത് കാണാനായത്. 17ാം മിനുട്ടില്‍ സ്പെയിൻ ബോക്സിലേക്ക് മികച്ചൊരു ക്രോസ്.

പക്ഷെ മെെക്കല്‍ ഗ്രിഗോറിച്ചിന് നേരിയ വ്യത്യാസത്തില്‍ ഹെഡ് ചെയ്യാൻ സാധിക്കാതെ പോകുന്നു. വലത് വിങ്ങിലൂടെ യമാല്‍ മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പ്രതിരോധം കൃത്യമായി തടയിടുന്നു. 28ാം മിനുട്ടില്‍ ഓസ്ട്രിയൻ ഗോള്‍മുഖത്തേക്ക് സ്പെയിന്റെ മികച്ചൊരു മുന്നേറ്റം. പക്ഷെ പ്രതിരോധം മനോഹരമായി തടുത്തു.

30ാം മിനുട്ടില്‍ സ്പെയിൻ ലീഡ് എടുത്തെങ്കിലും ഓസ്ട്രിയൻ ഗോളിയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ഈ ഗോള്‍ നിരസിക്കപ്പെട്ടു. 31ാം മിനുട്ടില്‍ യമാലിന്റെ മുന്നേറ്റം. ബോക്സിലേക്ക് ഷോട്ട് തടുത്തെങ്കിലും ഗോളി തടുത്തു. 33ാം മിനുട്ടിലും സ്പാനിഷ് മുന്നേറ്റം ഓസ്ട്രിയൻ ഗോളി തടുത്തു. 34ാം മിനുട്ടില്‍ ഓസ്ട്രിയൻ നായകൻ ഡേവിഡ് അലാബ ലോങ് റേഞ്ച് ഷോട്ടിന് ശ്രമിച്ചു. പക്ഷെ ഇത് പോസ്റ്റിന് മുകളിലൂടെ പോയി.

36ാം മിനുട്ടില്‍ പാസുകളിലൂടെയുള്ള സ്പെയിന്റെ മുന്നേറ്റം ഗോളിലേക്ക്. ബോക്സിലേക്ക് എത്തിയ ക്രോസിനെ മെെക്കല്‍ ഒയാർസബാല്‍ മനോഹരമായി ഓസ്ട്രിയൻ പോസ്റ്റിലേക്ക് എത്തിച്ചു. 38ാം മിനുട്ടില്‍ യമാലിന്റെ നേരിട്ടുള്ള ഷോട്ട് ഗോളി അനായാസം തടുക്കുന്നു. ആദ്യ പകുതിയുടെ എക്സ്ട്രാ ടെെമില്‍ സ്പെയിന് അനുകൂലമായി ബോക്സിന് പുറത്ത് നിന്ന് ഫ്രീകിക്ക്.

അലക്സ് ബയാനയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി റീബൗണ്ടാകുന്നു. പോസ്റ്റിന് തൊട്ട് മുന്നില്‍ നിന്ന ലാമി യമാലിന്റെ ഷോട്ട് ഗോളി തടുത്തു. സുവർണ്ണാവസരമാണ് യമാല്‍ നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 1-0ന്റെ ലീഡ് സ്പെയിനൊപ്പം.

49ാം മിനുട്ടില്‍ മെെക്കല്‍ ഒയാർസബാലിന്റെ മുന്നേറ്റം. പക്ഷെ ഷോട്ട് ഗോളി തടുത്തു. 51ാം മിനുട്ടില്‍ സ്പെയിന് അനുകൂലമായി കോർണർ. പക്ഷെ ഹെഡ്ഡർ ഗോള്‍ശ്രമം നടന്നില്ല. പന്ത് പോസ്റ്റിന് മുകളിലൂടെ പോയി. 54ാം മിനുട്ടില്‍ റോഡ്രിയുടെ നിലംപറ്റിയുള്ള ഷോട്ടിലൂടെയുള്ള ഗോള്‍ശ്രമം.

60ാം മിനുട്ടില്‍ ഓസ്ട്രിയയുടെ മുന്നേറ്റം. സസാ കലാജ്സിച്ചിന്റെ ഹെ‍‍ഡ്ഡർ പോസ്റ്റിന് മുകളിലൂടെ പോയി. 4-4-2 ഫോർമേഷനിലേക്ക് കളി മാറ്റിയ ഓസ്ട്രിയ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തി. 66ാം മിനുട്ടില്‍ സ്പെയിൻ ലീ‍ഡുയർത്തി. പെ‍ഡ്രോ പോറോയാണ് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. അലക്സ് ബയേനയുടെ മികച്ച പാസാണ് ഈ ഗോളിന് വഴിതുറന്നത്.

77ാം മിനുട്ടില്‍ കോർണറില്‍ നിന്ന് ബോക്സിലേക്കെത്തിയ പന്തിനെ ഫെറാൻ ടോറസ് ഹെ‍ഡ് ചെയ്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 85ാം മിനുട്ടില്‍ സ്പെയിൻ യമാലിനെ പിൻവലിച്ചു. 89ാം മിനുട്ടില്‍ സ്പെയിന്റെ മൂന്നാം ഗോള്‍. ഓസ്ട്രിയൻ പ്രതിരോധം ചിത്രത്തിലേ ഇല്ലാതെ ഗോളി മാത്രം മുന്നില്‍ നില്‍ക്കവെ ലഭിച്ച അവസരം ഒയാർസബാല്‍ വലയിലെത്തിച്ചു. പിന്നീട് ഓസ്ട്രിയക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം സ്പെയിന് സ്വന്തം.
Previous Post Next Post
Italian Trulli
Italian Trulli