ന്യൂയോർക്ക്: സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ മികവിൽ സ്വീഡനെ തകർത്ത് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ (റൗണ്ട് ഓഫ് 16) പ്രവേശിച്ചു. നോക്കൗട്ട് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് പട സ്വീഡനെ നിഷ്പ്രഭമാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ഫ്രാൻസ് വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. സ്വീഡിഷ് പ്രതിരോധ നിരയെ നിരന്തരം സമ്മർദ്ദത്തിലാക്കിയ മുന്നേറ്റങ്ങൾക്കൊടുവിലാണ് ഫ്രാൻസ് ഗോളുകൾ കണ്ടെത്തിയത്.
ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ കിലിയൻ എംബാപ്പെ നിലവിലെ ടൂർണമെന്റിൽ ആകെ ആറ് ഗോളുകൾ തികച്ച് ടോപ് സ്കോറർ പട്ടികയിൽ മുന്നിലെത്തി. തകർപ്പൻ ഫോമിലുള്ള എംബാപ്പെയെ തടയാൻ സ്വീഡന്റെ പ്രതിരോധ കോട്ടയ്ക്ക് സാധിച്ചില്ല. കളിയുടെ എല്ലാ മേഖലകളിലും ഫ്രാൻസ് ആധിപത്യം പുലർത്തിയപ്പോൾ, മറുപടി നൽകാൻ പോലുമാകാതെ സ്വീഡൻ ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു. ഈ തകർപ്പൻ ജയത്തോടെ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഫ്രാൻസ് അടുത്ത റൗണ്ടിലേക്ക് മുന്നേറിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ജർമനിയെ പരാഗ്വയ് പരാജയപെടുത്തിയത് കാരണം പ്രീ-ക്വാർട്ടറിൽ ഫ്രാൻസ് ആയിരിക്കും എതിരാളി.
നോവർവേക്ക് ബ്രസീൽ പരീക്ഷ ; പ്രീ ക്വാർട്ടറിൽ ഫ്രാൻസ് - പരാഗ്വേ ടീമുകൾ നേർക്കുനേർ.
ഡാലസ്: റൗണ്ട് ഓഫ് 32 മത്സരങ്ങളിൽ വമ്പൻ ജയവുമായി നോർവെയും ഫ്രാൻസും. സ്വീഡനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ഫ്രാൻസ് വിജയിച്ചപ്പോൾ ഐവറികോസ്റ്റിനെയാണ് നോർവേ (2-1) പരാജയപ്പെടുത്തിയത്. പ്രീ ക്വാർട്ടറിൽ ഫ്രാൻസ് പരാഗ്വേയും, നോർവേ ബ്രസീലിനെയും നേരിടും.
ആന്റൺ നുസോയുടെ ഗോളിൽ നോർവേയാണ് മത്സരത്തിൽ ആദ്യം ലീഡെടുക്കുന്നത്. എന്നാൽ പകരക്കാരനായി ഇറങ്ങിയ അമാദ് ഡിയാലോയിലൂടെ ഐവറികോസ്റ്റ് ഒപ്പമെത്തി. 86ാം മിനിറ്റിൽ എർലിങ് ഹാലൻഡിലൂടെയാണ് നോർവേ വിജയമുറപ്പിച്ചത്.
ഏകപക്ഷീയമായിരുന്നു ഫ്രാൻസ് - സ്വീഡൻ മത്സരം. ഇരട്ട ഗോളുമായി നായകൻ എംബാപ്പെ മുന്നിൽ നിന്ന് നയിച്ചപ്പോൾ മൂന്നാം ഗോൾ ബാർകോളയുടെ വകയായിരുന്നു.
നിലവിൽ 4 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ നേടിയ താരം ഗോൾഡൻ ബൂട്ട് റേസിൽ ലയണൽ മെസിക്കൊപ്പം ഒന്നാം സ്ഥാനത്താണ്. ഐവറികോസ്റ്റിനെതിരായ ഗോൾ നേട്ടത്തോടെ അന്താരാഷ്ട്ര ഫുട്‍ബോളിൽ അതിവേഗം 60 ഗോൾ നേടുന്ന താരമായി ഹാലൻഡ് മാറി.
ജൂലൈ 6ന് ഇന്ത്യൻ സമയം പുലർച്ചെ 1:30നാണ് നോർവേ - ബ്രസീൽ പോരാട്ടം. ജൂലൈ 5നാണ് ഫ്രാൻസിന്റെ പ്രീ ക്വാർട്ടർ പോരാട്ടം.
Tags:
SPORTS