ചൂലൂർ സി.എച്ച് സെന്ററിലെ പാവപെട്ട കാൻസർ രോഗികൾക്ക് കൈതാങ്ങുമായി യുവാക്കൾ രംഗത്ത്. പള്ളികളും വീടുകളും കേന്ദ്രീകരിച്ചുകൊണ്ടു യുവാക്കൾ ശേഖരിച്ച ഫണ്ട് കൊടിയത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മുസദ്ദിഖ് പറക്കുഴി തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടിക്ക് കൈമാറി.
തിരുവമ്പാടി മണ്ഡലം കർഷക സംഘം ജനറൽ സെക്രട്ടറി മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡണ്ട് ഷമീർ ചാലക്കൽ, ജ: സെക്രട്ടറി അജ്മൽ കണക്കഞ്ചേരി, ട്രഷറർ റഷീദ് കമ്പളത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:
HEALTH