Trending

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43 കാരനാണ് പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചത്. തീവ്രമായ നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ സ്രവസാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

നിലവിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ് ഇദ്ദേഹം. രോഗിയെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയോളമായി കടുത്ത പനിയും മസ്തിഷ്കജ്വരത്തിന്റെ (Encephalitis) ലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ചികിത്സ തേടിയത്."
Previous Post Next Post
Italian Trulli
Italian Trulli