കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡ് ഗ്രാമസഭ നേതൃപടയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രശ്നങ്ങളും പരാതികളും ആവശ്യങ്ങളും കേൾക്കാനും പരിഹാരത്തിന് ശ്രമിക്കുമെന്ന് ഉറപ്പ് തരാനും പ്രസിഡണ്ടും ഭരണ സമിതിയംഗങ്ങളും എത്തിയത് ഗ്രാമസഭക്ക് ഊർജ്ജം പകർന്നു.
വാർഡ് മെമ്പർ ഒ സ്മിജ അധ്യക്ഷയായി. വിവിധ പരീക്ഷകളിലെ വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ ഉപഹാരം നൽകി.
വൈസ് പ്രസിഡന്റ് എം.കെ അനീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീം കുന്നത്ത്, കെ.എ ഖാദർ മാസ്റ്റർ, കെ.എ റഫീഖ്, കെ.സി. ഇസ്‌മാലുട്ടി, എൻ.എം ഹുസൈൻ, കെ മുഹമ്മദലി സംസാരിച്ചു.
Tags:
MAVOOR