നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം. രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ. സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി.
കോഴിക്കോട് മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. മെഡിക്കൽ പ്രോട്ടോകോൾ നിശ്ചയിച്ച് നിപ ബാധിതന് ആവശ്യമായ ചികിത്സ കോഴിക്കോട് മെഡിക്കൽ കോളജിൽ നൽകും.
മെഡിക്കൽ കോളജിൽ സ്റ്റോക്കുള്ള മരുന്ന് നൽകാനാകുമോയെന്ന് പരിരോധിക്കും. സ്രവ സാമ്പിളുകൾ വിശദമായ പി.സി.ആർ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Tags:
KOZHIKODE