Trending

കേരള ബജറ്റ് 2026: ആരോഗ്യ മേഖലക്കായി 2074 കോടി; സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും.


പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കായി പുതിയ ഭവന പദ്ധതി നടപ്പിലാക്കും.

തിരുവനന്തപുരം: ചെലവ് ചുരുക്കൽ ഭാഗമായി സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കായി പുതിയ ഭവന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക സൂചിക കുറച്ച് നാളായി സ്തംഭനാവസ്ഥയിലാണ്. കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നത്. 5.05 ലക്ഷം കോടിയുടെ കടബാധ്യതയാണ് സംസ്ഥാനത്തിനുള്ളത്. പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവുണ്ടെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ബസുകൾക്ക് നികുതിയിളവ്.

ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകും

▪️ജില്ലാ കലക്ടർമാർക്ക് കലക്ടർ ഫണ്ട്.

അടിയന്തര സാഹചര്യത്തിൽ 50 ലക്ഷം രൂപ ഉപയോഗിക്കാം

നോൺ ജേണലിസ്റ്റ് പെൻഷൻ തുക വർധിപ്പിക്കും.

സലിം കുമാറിനായി സ്മാരകം.

നടൻ സലിം കുമാറിന്‍റെ പേരിൽ സ്മാരകം നിര്‍മിക്കാൻ 1 കോടി

ഉമ്പായിയുടെ സ്മരണക്കായി മ്യൂസിക് അക്കാദമി മലബാർ കേന്ദ്രീകരിച്ച് ബിനാലെ സംഘടിപ്പിക്കും.

പൊതുമരാമത്ത് വകുപ്പിന് 5952 കോടി.

ഘട്ടം ഘട്ടമായി റോഡുകൾ ബിഎംസി നിലവാരത്തിൽ ഉയർത്തും
നിലമ്പൂർ ഗവ. കോളജിന് സ്വന്തമായി കെട്ടിടത്തിന് ഒരു കോടി
പൂന്തുറ ഫിഷറിങ് ഹാർബർ
വടകര താലൂക്ക് ഓഫീസിന് കെട്ടിടം
കോട്ടയം സ്കൈ വാക്കിൻ്റെ പ്രവർത്തനം പുനരാരംഭിക്കും
ഗോശ്രീ ബോൾഗാട്ടി സമാന്തര പാലം.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് 27 കോടി.

ഭിന്നശേഷിക്കാർക്ക് തടസരഹിത യാത്ര ഉറപ്പാക്കും.

കാരുണ്യ അടക്കമുള്ള പദ്ധതികളുടെ പ്രവർത്തനം ശക്തമാക്കും
അർഹമായ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി ഇൻസുലിൻ പമ്പ് തദ്ദേശമായി നിർമിക്കാൻ സഹായം
മുൻ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ആരോഗ്യരക്ഷാ പദ്ധതികൾ കാര്യക്ഷമമാക്കും പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കും

ഓപ്പറേഷൻ തൂഫാന് 10 കോടി.

എക്സൈസ് ഓഫീസുകളിൽ ലഹരി പരിശോധനയ്ക്ക് സംവിധാനങ്ങൾ
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ അവൾക്കൊപ്പം എന്ന പേരിൽ പ്രത്യേക പദ്ധതികൾ
പട്ടാമ്പി, എടപ്പാൾ എന്നിവിടങ്ങളിൽ പുതിയ പൊലീസ് സ്റ്റേഷൻ.

▪️തേക്കിൻകാട് മൈതാനം നവീകരണത്തിനായി 10 കോടി.

▪️ശിവഗിരി തീർത്ഥാടനം സെൻ്റർ-5 കോടി.

▪️ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങൾ ലോകോത്തര തീർഥാടന കേന്ദ്രങ്ങളാക്കും.

▪️ക്യാൻസർ കണ്ടെത്താൻ പത്ത് ലാബുകൾ.

ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി
ലാബ് സ്ഥാപിക്കാൻ-20 കോടി
കുടിവെള്ളത്തിന്‍റെ ഗുണം നിലവാരം പരിശോധിക്കാൻ ലാബുകൾ
അപൂർവ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കും.

▪️40 വയസ് കഴിഞ്ഞവർക്ക് സൗജന്യ മെഡിക്കൽ പരിശോധന.

40 വയസ് കഴിഞ്ഞവർക്ക് സൗജന്യ മെഡിക്കൽ പരിശോധന നടത്താൻ പദ്ധതി.

▪️തിരുവനന്തപുരത്തും ഹരിപ്പാടും മെഡിക്കൽ കോളജ്.

തിരുവന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളജും സ്ഥാപിക്കും

തെരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി.

▪️കോഴിക്കോട്ട് സൈബർ പാര്‍ക്ക്.

എറണാകുളം - തിരുവനന്തപുരം ഐടി പാർക്കുകൾക്ക് സമാനമായി ഉയർത്തും.

വിദേശത്ത് പോകാതെ പഠിക്കാൻ 'കേരള നോളജ് വാലി ;ഉന്നതവിദ്യാഭ്യാസത്തിന് 100 കോടി : ബജറ്റ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരങ്ങളും വികസന കുതിപ്പും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി.

ഉന്നത പഠനത്തിനായി കേരളത്തിലെ കുട്ടികൾ വൻതോതിൽ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടിൽ തന്നെ മികച്ച അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാനുമായി 'കേരള നോളജ് വാലി' പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. വിദേശ സർവ്വകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തിൽ ഉറപ്പാക്കാൻ നോളജ് വാലി പദ്ധതി സഹായിക്കും. ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവ്വകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാദമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. 

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. പിന്നാക്ക-ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ആധുനിക കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര സ്ഥാപനങ്ങളുടെ പങ്കാളിത്തവും വഴി കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

റബർ കര്‍ഷകര്‍ക്കായി ബജറ്റിൽ ആശ്വാസ പ്രഖ്യാപനം, താങ്ങുവില ഉയർത്തി, ടൂറിസത്തിന് 325 കോടി, ക്ഷീര-തീരദേശ മേഖലകൾക്കായും പ്രഖ്യാപനങ്ങൾ.

കർഷകർ ഏറെ നാളായി കാത്തിരുന്ന റബർ താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് ഉയർത്തിയത്. കർഷകരെ സഹായിക്കുന്ന ഈ പ്രഖ്യാപനത്തിനൊപ്പം കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ബജറ്റിൽ അവതരിപ്പിച്ചു. യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. 

യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനൊപ്പം വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന ഫാം ടൂറിസം രീതികളെ പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിന് 102 കോടി: സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. അടുത്ത 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉത്പാദനം 1 കോടി ലിറ്ററാക്കി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീരദേശ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി തുക 75 രൂപയാക്കി ഉയർത്തി. 

വനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നു. ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി 325 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.

ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി മാറ്റും. പരിസ്ഥിതിയിൽ ഊന്നിയുള്ള വൈവിധ്യവത്കരണവും സ്മാർട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയിൽ നടപ്പിലാക്കും. ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആലപ്പുഴയിൽ പ്രത്യേക ഹൗസ് ബോട്ട് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ഒപ്പം ചരിത്ര പ്രാധാന്യമുള്ള മുസിരിസ് പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരും.
Previous Post Next Post
Italian Trulli
Italian Trulli