ചെറുവാടി: സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കൊടിയത്തൂർ ഏരിയയുടെ നേതൃത്വത്തിൽ മെയ് 13-ന് “പൊതുയോഗം” സംഘടിപ്പിക്കുന്നു. “പ്രവാചക ദൗത്യം നെഞ്ചേറ്റിയ യൗവനം” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി വൈകിട്ട് 7 മണിക്ക് ചെറുവാടിയിൽ നടക്കും.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സി.ടി സുഹൈബ് പരിപാടിയിൽ സംസാരിക്കും. സാമൂഹിക - മതപരമായ വിഷയങ്ങൾ ആസ്പദമാക്കി യുവജനങ്ങൾക്കായി ബോധവൽക്കരണവും സംവാദവും ലക്ഷ്യമിട്ടാണ് പൊതുയോഗം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
Tags:
KODIYATHUR