Trending

തിരുവമ്പാടി മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ പരാജയം: കൈവിടാതെ രണ്ട് പഞ്ചായത്തുകൾ.


തിരുവമ്പാടി: മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫിന് ലീഡ് ലഭിച്ചത് തിരുവമ്പാടി പഞ്ചായത്തിലും മുക്കം നഗരസഭയിലും മാത്രം.

യുഡിഎഫ് തരംഗത്തിനിടയിലും തിരുവമ്പാടി പഞ്ചായത്തില്‍ 2011 വോട്ടിന്റെ ഭൂരിപക്ഷം ഇടത് മുന്നണി നേടി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിത്.

മുക്കം നഗരസഭയില്‍ 398 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിന് ലഭിച്ചു. നഗരസഭയില്‍ ഇടത് മുന്നണിയാണ് അധികാരത്തിലുള്ളത്. അതേസമയം, അഞ്ച് പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയതാണ് യുഡിഎഫ് സ്ഥാനാർഥി സി.കെ. കാസിമിനെ വിജയത്തിലേക്ക് നയിച്ചത്. പുതുപ്പാടിയില്‍ നേടിയ 3532 വോട്ടിന്റെ ലീഡും കൊടിയത്തൂരില്‍ നേടിയ 1965 വോട്ടിന്റെ ലീഡുമാണ് 6741 വോട്ടിന്റെ ആകെ ഭൂരിപക്ഷത്തിന് കാരണമായത്. പുതുപ്പാടി പഞ്ചായത്തില്‍ 4000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നു.

തിരുവമ്പാടിയില്‍ എല്‍ഡിഎഫിന് ലീഡ് ലഭിക്കുമെന്നും യുഡിഎഫ് വിലയിരുത്തിയിരുന്നു.

കാരശ്ശേരിയിൽ യുഡിഎഫ് നേടിയ അപ്രതീക്ഷിത ലീഡ് എൽഡിഎഫ് കേന്ദ്രങ്ങളിൽ കാലുവാരൽ നടന്നുവെന്നുഉള ആരോപണവും ചർച്ചയാവുകയാണ്.

 കോടഞ്ചേരി (1461), കാരശേരി (1691), കൂടരഞ്ഞി (456) എന്നിങ്ങനെയാണ് യുഡിഎഫിന്റെ ലീഡ്.
Previous Post Next Post
Italian Trulli
Italian Trulli