Trending

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

മുക്കം: "എന്താണ് സ്ട്രോക്ക്? എങ്ങിനെ തടയാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ജെ.സി.ഐ കാരശ്ശേരിയും മുക്കം ഇ എം എസ് ഹോസ്പിറ്റലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചേന്നമംഗലൂർ സായാഹ്നത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്‌ഘാടനം ചെയ്തു. 

ഈ കാലഘട്ടത്തിൽ അനിവാര്യമായതും പ്രായഭേദമന്യേ എല്ലാവരിലേക്കും എത്തേണ്ടതുമാണ് ഇത്തരത്തിലുള്ള പരിപാടികൾ എന്ന് ജി. അബ്ദുൽ അക്ബർ പറഞ്ഞു. പരിപാടി സംഘടിപ്പിക്കാൻ മുൻകൈ എടുത്ത ജെ സി ഐ കാരശ്ശേരിയേയും, മുക്കം ഇ എം എസ് ഹോസ്പിറ്റലിനേയും അദ്ദേഹം അഭിനന്ദിച്ചു.

ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് അഷീഖ ആസാദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ചന്ദ്രമോഹൻ ഉണ്ണി ക്ലാസിന് നേതൃത്വം നൽകി. ജെ സി ഐ സോൺ വൈസ് പ്രസിഡന്റ് ആസാദ് കെ കെ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. 

ഇ.എം.എസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ രാജൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് അക്ബർ, ഹസനുൽ ബന്ന ചേന്നമംഗല്ലൂർ, ദേവക് അജീഷ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉമ്മു ഹബീബ സ്വാഗതവും റിഷാന നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli