Trending

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു: യുവതി മരണപ്പെട്ടു.

മലയമ്മ : സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കുന്ദമംഗലം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്
കുഞ്ഞി മരക്കാർ മലയമ്മയുടെ ഭാര്യയും എസ്.കെ.എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൂറുദ്ധീൻ ഫൈസി മുണ്ടുപാറയുടെ സഹോദരിയുമായ സൗദാബി നിര്യാതയായി. 

ഇന്ന് രാവിലെഎട്ടരയോടെയാണ് അപകടം നടന്നത്.അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര
റോഡിലൂടെ പോകുമ്പോൾ
നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ
സൗദയെ ഉടൻതന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടത്തിൽ ഭർത്താവ് കുഞ്ഞിമരക്കാരിന് നിസാര
പരിക്കേറ്റു ഓമശ്ശേരിശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗദയുടെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:00മണിക്ക് മലയമ്മ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
Previous Post Next Post
Italian Trulli
Italian Trulli