തിരുവമ്പാടിയിൽ യു.ഡി.എഫ് തരംഗം; സി.കെ. കാസിമിന് ഉജ്ജ്വല വിജയം.
തിരുവമ്പാടി: തിരുവമ്പാടിയിൽ 15 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കടുത്ത പോരാട്ടത്തിനൊടുവിൽ തിരുവമ്പാടി നിയമസഭാ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ. കാസിം 6741 വോട്ടിനാണ് വിജയം നേടിയത്. ശക്തനായ എതിർ സ്ഥാനാർത്ഥി എൽഡിഎഫിന്റെ ലിന്റോ ജോസഫിനെ മറികടന്നാണ് സി കെ കാസിം ഈ വിജയ തേരോട്ടം നടത്തിയിരിക്കുന്നത്.
മുക്കം: തിരുവമ്പാടിയിൽ 15 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ കാസിം. ആറായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് സി.കെ കാസിം വിജയത്തിലേക്കെത്തിയത്. ആദ്യമേ പ്രതീക്ഷിച്ച വിജയം തന്നെയാണെന്നും ആധികാരികമായി വോട്ടുകൾ എണ്ണി ഉറപ്പിച്ചു എന്നു മാത്രമേ ഈ വിജയത്തെ കുറിച്ച് പറയാനുള്ളു എന്നും സി.കെ കാസിംവിജയം ഉറപ്പിച്ച ശേഷം ആദ്യമായി പ്രതികരിച്ചു.
ഐക്യജനാധിപത്യ മുന്നണിയുടെ അടക്കും ചിട്ടയുമുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ ഒരു വിജയം ഉറപ്പിക്കാനായത്. ഒപ്പം പത്തുവർഷമായി ഇടതുജനാതിപത്യ മുന്നണിയുടെ സർക്കാരിനോടുള്ള ഭരണവിരുദ്ധപ്രവർത്തനങ്ങളോട് ശക്തമായ വികാരവും നാട്ടിലുണ്ട്, കൂടാതെ മലയോരത്തെ കുടിയേറ്റ ജനതയുടെയും മണ്ണിന്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെടാതെ പോയ പത്തുവർഷക്കാലം ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെടുകയും ജനങ്ങൾ കൃത്യമായി പ്രതികരിക്കുകയും ചെയ്തതിന്റെ തെളിവാണ് ഈ വിജയം.
മലയോര ജനതയുടെ മണ്ണും മനസും എല്ലാ ജനവിഭാഗം ആളുകളും എന്നും ഒറ്റകെട്ടായാണ് ഈ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് ഇനിയും ഈ രീതിയിൽ തന്നെ മുൻപോട്ടു പോവും . ഈ തിരഞ്ഞെടുപ്പിൽ നല്ല പിന്തുണ ഐക്യ ജനാതിപത്യ മുന്നണിക്ക് ജനങ്ങളിൽ നിന്നും ലഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല ഇനിയും വരുന്ന തിരഞ്ഞെടുപ്പിലും ഈ രീതിയിൽ തന്നെവിജയമുയർപ്പിച്ചു മുൻപോട്ട് പോവും എന്നും സി.കെ കാസിം പറഞ്ഞു
ശക്തനായ എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിന്റെ ലിന്റോ ജോസഫിനെ മറികടന്നാണ് സി കെ കാസിം ഈ വിജയ തേരോട്ടം നടത്തിയിരിക്കുന്നത്.
Tags:
mukkam