Trending

എസ്.എസ്.എഫ് കാരശ്ശേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

സർക്കാർപറമ്പ്: 33-മത് എഡിഷൻ കാരശ്ശേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി സർക്കാർപറമ്പിൽ നടന്ന സാഹിത്യോത്സവിൽ 822 പോയിന്റുകൾ നേടി കക്കാട് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 803 പോയിന്റുകൾ നേടി ആതിഥേയരായ സർക്കാർപറമ്പ് യൂണിറ്റ് രണ്ടാം സ്ഥാനവും 302 പോയിന്റുകൾ നേടി നെല്ലിക്കാപറമ്പ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.

കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യോത്സവ് പ്രോഗ്രാം സമിതി ചെയർമാൻ സുഹൈൽ റസ മുഈനി അദ്ധ്യക്ഷത വഹിച്ചു. 

സമാപന സമ്മേളനത്തിൽ
എസ്.വൈ.എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് പൂത്തൊടി, കെ.എം.ജെ മുക്കം സോണ് പ്രസിഡൻ്റ് ജബ്ബാർ സഖാഫി, എസ് എം.എ കോഴിക്കോട് ജില്ലാ സെക്രട്ടറി
കുണ്ടുങ്ങൽ മുഹമ്മദ് മാസ്റ്റർ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, എസ് വൈ എസ് കാരശ്ശേരി സർക്കിൾ പ്രസിഡൻ്റ് ഫഫീഖ് ഇഹ്സാൻ, എസ്.എസ്.എഫ് ഡിവിഷൻ സെക്രട്ടറി യൂസുഫ് റബ്ബാനി എന്നിവർ പങ്കെടുത്തു.

സാഹിത്യോത്സവ് സമിതി കൺവീനർ ആദിൽ മുഹമ്മദ് കെ.സി സ്വാഗതവും
സ്വാഗതസംഘം ചെയർമാൻ ഇബ്റാഹീം കെ.ടി നന്ദിയും പറഞ്ഞു. കക്കാട് യൂണിറ്റിലെ ഹാഫിസ് മുഹമ്മദ്‌ ഷാദിൽ കലാപ്രതിഭയായും സർക്കാർപറമ്പ് യൂണിറ്റിലെ ബാസിൽ കെ.കെ സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post
Italian Trulli
Italian Trulli